ബേബി വൈപ്പ്സ് ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ഫുഡ് അലര്‍ജിക്കുള്ള സാധ്യത കൂടുതൽ. ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വൈപ്പ്സില്‍ ഉപയോഗിക്കുന്ന ചില കെമിക്കലുകളാണ് ഫുഡ് അലര്‍ജി ഉണ്ടാക്കുന്നത്.
read also: ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡര്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നു: കമ്പനിയ്ക്ക് കനത്ത പിഴ
പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ സുരക്ഷിതമെന്നാണ് എല്ലാ ബേബി വൈപ്പ്സുകളും പരസ്യം ചെയ്യുന്നത്. സോഡിയം ലൗറ്ലി സള്‍ഫേറ്റ് (Sodium Laurly Sulphate, SLS) ബേബി വൈപ്പ്സില്‍ കണ്ടു വരുന്ന ഒരു പദാര്‍ത്ഥമാണ്. കുഞ്ഞുങ്ങളുടെ തൊലിപ്പുറം വൈപ്പ്സ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ എസ്എല്‍എസ് തൊലിപ്പുറത്ത് തങ്ങിനില്‍ക്കും. സ്‌കിന്നിന്റെ സ്വാഭാവിക സുരക്ഷാവലയത്തെ ഇത് നശിപ്പിക്കും. ഇത് അലര്‍ജികള്‍ക്ക് കടന്ന് കൂടാനുള്ള അവസരമൊരുക്കും. പിന്നീട് ഭക്ഷണം കഴിക്കുമ്പോള്‍ ഇത് അലര്‍ജിയായി പുറത്തുവരികയും ചെയ്യും.
മിക്കവരും തന്നെ ജനിച്ചു വീഴുന്ന അന്ന് മുതല്‍ വൈപ്പ്സ് ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, ഉപയോഗിക്കുന്ന വൈപ്പ്സില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാമാണെന്ന് മനസ്സിലാക്കിയശേഷമേ ഉപയോഗിക്കാവൂ. എല്ലാ വൈപ്പ്സുകളും സുരക്ഷിതമല്ല. ഇതോടൊപ്പം തന്നെ പ്രിസര്‍വേറ്റീവുകള്‍ ബേബി വൈപ്പ്സില്‍ ഉപയോഗിക്കാറുണ്ട്. എക്സീമ, ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇത് വഴിവെയ്ക്കാന്‍ സാധ്യതയുണ്ട്. ഒട്ടുമിക്ക ബേബി വൈപ്പ്സിലും സുഗന്ധത്തിനായി ഫ്രാഗ്രന്‍സുകള്‍ ചേര്‍ക്കാറുണ്ട്. പല കെമിക്കലുകളുടെയും മിശ്രിതമാണിത്.
Post Your Comments