Latest NewsNewsInternational

ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡര്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നു: കമ്പനിയ്ക്ക് കനത്ത പിഴ

ന്യൂ ജേഴ്‌സി: ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡര്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നുവെന്ന് പരാതി. മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി ജോണ്‍സന്‍ ബേബി പൗഡര്‍ ഉപയോഗച്ച് തന്റെ ഭര്‍ത്താവ് ബാങ്കര്‍ സ്റ്റീഫന്‍ ലന്‍സൊവിന് കാന്‍സർ വന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കെന്ദ്രയാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. സംഭവത്തിൽ 37 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ന്യൂജേഴ്‌സി ബ്രൗന്‍സ് വിക്ക് ജൂറി വിധിച്ചു. ബാങ്കര്‍ക്ക് 30 മില്യനും, ഭാര്യ കെന്ദ്രക്ക് 7 ലക്ഷവും നല്‍കണം. പൗഡര്‍ 30 വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചതിലൂടെ ശ്വാസ കോശത്തിലേക്ക് പ്രവേശിച്ചു.

read also: ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡര്‍ ക്യാന്‍സറുണ്ടാക്കി; വന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ശ്വാസ കോശങ്ങളെ മെസൊതെ ലിയോമ എന്ന മാരക കാന്‍സര്‍ രോഗം ബാധിച്ചതായി തെളിവുകള്‍ നിരത്തി ബാങ്കര്‍ വാധിച്ചു. രോഗത്തിന് കാരണമായത് പൗഡറില്‍ അടങ്ങിയിരിക്കുന്ന ആസ്ബറ്റോസ് എന്ന വസ്തുവാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജെ& ജെ ഈ വാദം നിഷേധിച്ചു. പൗഡറില്‍ ആസ്ബസ്റ്റോസോ, കാന്‍സറിന് കാരണമാകുന്ന യാതൊന്നും തന്നെയില്ലെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button