ദുബായ്: യു.എ.ഇയിൽ താപ നില ഉയരുകയാണ്. ഈ സമയങ്ങളിലാണ് എ.സിയുടെ ഉപയോഗം കൂടുന്നത്. എന്നാൽ യു.എ.ഇ ആരോഗ്യ വിദഗ്ദ്ധർ അമിതമായ എ.സി. ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുകയാണ്. പുറത്തെ അതികഠിനമായ ചൂടും വീടിനുള്ളിലെ തണുപ്പും നമുക്ക് ഒരുപോലെ ഏൽക്കുമ്പോൾ രോഗങ്ങൾ വരാൻ സാധ്യത ഏറെയാണെന്നാണ് ഇവർ പറയുന്നത്. പെട്ടെന്നുള്ള ഈ താപമാറ്റം പക്ഷാഘാതം ഉണ്ടാക്കും.
read also: ആസിഫ കൂട്ടബലാത്സംഗം; സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയെന്ന് രാഹുൽ ഗാന്ധി
മുഖത്തെ പേശികൾ ഒരു വശത്തേയ്ക്ക് നീങ്ങുകയും സംസാര ശേഷി നഷ്ടപ്പെടുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്യും. മസ്തിഷ്കപ്രവാഹത്തിനു വരെ ഇത് വഴിവച്ചേക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുപോലെ ആസ്മ പോലുള്ള രോഗങ്ങൾ വരാനും സാധ്യത ഏറെയാണ്. ആസ്മ രോഗമുള്ളവരുടെ മുറിയില്‍ അന്തരീക്ഷ ഊഷ്മാവ് ഏകദേശം 24 ഡിഗ്രിയായിരിക്കണമെന്നും അതില്‍ കുറയുന്നത് അപകടമായേക്കാം എന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
Post Your Comments