ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് പരിധികളില്ലാതെ വിദേശനിക്ഷേപം വരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വിദേശ നിക്ഷേപത്തില്‍ വളര്‍ച്ച കൈവരിക്കുമെന്ന് യു.ബി.എസിന്റെ റിപ്പോര്‍ട്ടാണ് വ്യക്തമാക്കുന്നത്.
പ്രതിവര്‍ഷം 75 ബില്യണ്‍ ഡോളറിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് കടന്നുവരുമെന്നാണ് സ്വിസ് ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ യു.ബി.എസ് പറയുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപത്തില്‍ ഇരട്ടി വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 2016-17 കാലയളവില്‍ ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപം 42 ബില്യണ്‍ ഡോളറായിരുന്നു. രാജ്യത്ത് മാനുഫാക്ച്ചറിംഗ് വ്യവസായ രംഗത്ത് വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇത് വിദേശ നിക്ഷേപം വലിയ തോതില്‍ ആകര്‍ഷിക്കും.
Post Your Comments