കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിലപാട് തള്ളി മകന്‍ രംഗത്തെത്തി. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടെന്നാണ് ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകന്‍ വെളിപ്പെടുത്തിയത്.
പരമേശ്വരന്‍ ശ്രീജിത്തിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മകന്‍ പറഞ്ഞു. മൊഴി നല്‍കിയെന്ന് പരമേശ്വരന്‍ മാറ്റിപ്പറഞ്ഞത് പാര്‍ട്ടി സമ്മര്‍ദ്ദം മൂലമാണെന്നും സിപിഐഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ വീട്ടില്‍ വെച്ച് സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍. ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീടുകയറി ആക്രമണം നടത്തിയ കേസില്‍ നിര്‍ണായക സാക്ഷിയായി പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത് സി.പി.എം ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മൊഴിയായിരുന്നു.
മരിച്ച ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന കേസിലെ പോലീസ് സാക്ഷി പരമേശ്വരന്റെ നിര്‍ണായക വെളിപ്പെടുത്തലും ഇന്നലെ പുറത്തുവന്നിരുന്നു. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പോലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു.
വാസുദേവനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ ഷേണായ്പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്തും സജിത്തും ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിഞ്ഞതായി പരമേശ്വരന്‍ പറയുന്ന രീതിയിലാണ് പൊലീസ് സാക്ഷിമൊഴി രേഖപ്പെടുത്തിയിരുന്നത്.
Post Your Comments