കൊച്ചി ; ശ്രീജിത്തിൻറെ കസ്റ്റഡി മരണം നാല് പോലീസുകാര്‍ക്ക് കൂടി സസ്പെൻഷൻ. പറവൂർ സിഐ ക്രിസ്പിൻ സാം, വാരാപ്പുഴ എസ് ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ , സിവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവരെയാണ് ഐജി ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. വരാപ്പുഴയുടെ ചുമതലയുണ്ടായിരുന്ന സിഐ ക്രിസ്പിന് സാമിന് ഗുരുതര വീഴ്ചപറ്റിയതായാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്.
സിഐയും എസ്ഐയും അടക്കം നാലുപേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഐജി ഡിജിപിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലക്കേസില്‍ ഉദ്യോഗസ്ഥര്‍ പ്രതികളാകാനുള്ള സാധ്യതയാണ് തെളിയുന്നത്.
അതേസമയം, ശ്രീജിത്തിന്റെയും വാസുദേവന്റെയും മരണവും ആയി ബന്ധപ്പെട്ട ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. സുമേഷ് എന്ന ആൾക്ക് പരിക്ക് ഏറ്റ പരാതിയിലാണ് അന്വേഷണം. കേസിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കും.
Also read ;ശ്രീജിത്തിന്റെ കൊലപാതകം: പറവൂർ സി ഐക്കെതിരെയും നടപടി : വിഷയത്തിൽ ലോകായുക്ത ഇടപെടുന്നു
Post Your Comments