ഹൈന്ദവ പൂജാദി കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമുള്ള ഒന്നാണ് കര്‍പ്പൂര ദീപം. ദീപാരാധന നടത്തുമ്പോള്‍ കര്‍പ്പൂര ദീപമാണ് ഉഴിയുക. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരം കത്തിക്കുന്നതു കൊണ്ട് എന്താണ് ഉദ്ദേശിയ്ക്കുന്നതെന്നു നോക്കാം.
ദിവസേനയുള്ള പ്രാര്‍ത്ഥനയിലെ ഒരു പ്രധാന ഘടകമാണ് കര്‍പ്പൂരം. മനുഷ്യന്റെ അഹന്തയെ നശിപ്പിക്കുന്നതിന്റെ പ്രതീകമായാണ് കര്‍പ്പൂരം കത്തിക്കുന്നത്. ചാരം പോലും ബാക്കിയില്ലാതെ എരിഞ്ഞ് തീരുന്ന ഒന്നാണ് കര്‍പ്പൂരം. അല്പം കര്‍പ്പൂരം കത്തിക്കുന്നതും അതിന്റെ ഗന്ധം ശ്വസിക്കുന്നതും പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തെ അതിന്റെ തീവ്രതയിലെത്തിക്കാന്‍ സഹായിക്കും. കര്‍പ്പൂരം കത്തിക്കുന്നതിലൂടെ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള പുക വായുവിനെ ശുദ്ധീകരിക്കുകയും അത് ശ്വസിക്കുന്നത് ഗുണം ചെയ്യുകയും ചെയ്യും. ഈ ഒരു ഗുണമാണ് കര്പ്പൂരത്തിന് പ്രാധാന്യം നല്കാന് കാരണം.
ആത്മീയമായി മാത്രമല്ല ആരോഗ്യപരമായും കര്‍പ്പൂരം മുന്നില്‍ തന്നെയാണ്. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം. ഇന്ത്യയില്‍ ഭവനങ്ങളില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്നതാണ് ഇത്. കര്‍പ്പൂരത്തിന്റെ പുക ശ്വസിക്കുന്നത് അപസ്മാരം, ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.
Post Your Comments