Latest NewsIndiaNews

ഗര്‍ഭിണിയായ യുവതിയെ കൊന്ന് സ്യൂട്‌കേസിനുള്ളിലാക്കി

സുരക്ഷയ്ക്കായി പല പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു കുറവുമില്ല. ഇത്തരം ഒരു വാര്‍ത്ത തന്നെയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നതും. 24കാരിയായ ഗര്‍ഭിണിയെ കൊന്ന് സ്യൂട്‌കേസിനുള്ളിലാക്കിയതായി കണ്ടെത്തി. ഞായറാഴ്ച കാണാതായ യുവതിയുടെ മൃതദേഹം സ്യൂട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.

മാലാ എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മാലയെ കൊലപ്പെടുത്തിയതാണെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. അവര്‍ ഇപ്പോള്‍ ഒളിവിലാണ്.

ഡിഎല്‍എഫ് മാളിലെ സേല്‍സ്മാനായ ശിവമാണ് മാലയെ വിവാഹം ചെയ്തത്. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ പോയവര്‍ഷം നവംബറിലാണ് ഇവര്‍ വിവാഹിതരായത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണ് യുവതിയുടെ മൃതദേഹം കന്‍വാനി പ്രദേശത്തു നിന്നും കണ്ടെടുത്തത്. സ്യൂട്‌കേസില്‍ കുത്തി നിറച്ച നിലയിലായിരുന്നു മൃതദേഹം. മാല ഗര്‍ഭിണിയായിരുന്നു എന്ന വിവരം ബന്ധുവാണ് പോലീസിനോട് പറഞ്ഞത്. ഭര്‍ത്താവിനും രണ്ട് സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button