കാൻബെറ: ഗര്‍ഭനിരോധന മാര്‍ഗ്ഗം സ്വീകരിച്ച യുവതി പ്രസവശേഷം മരണത്തിൽ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. കാന്‍ബറെയിലെ ഷാനോണ്‍ ഹബ്ബാര്‍ഡ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് മരണത്തെ മുഖാമുഖം കണ്ടത്. അടുത്തിടെയാണ് ഇവര്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് നാലമത്തെ കുഞ്ഞിന് വേണ്ടി ആഗ്രഹവുമുള്ളതിനാൽ താൽക്കാലികമായി ഗര്‍ഭനിരോധന മാര്‍ഗ്ഗം സ്വീകരിക്കുകയുമായിരുന്നു. ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന മിറേന എന്ന കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗമാണ് യുവതി സ്വീകരിച്ചത്.
Read Also: ടൈംസ് നൗവും റിപ്പബ്ലിക് ടിവിയും സീ ന്യൂസും രാജ്യത്തിന് നാണക്കേടെന്ന് പ്രമുഖ എഴുത്തുകാരൻ
നിക്ഷേപിക്കുന്ന സമയത്ത് ചെറിയ വേദന തോന്നിയതൊഴിച്ചാല്‍ യാതൊരു അസ്വസ്ഥതകളും ഷാനോണിന് ഉണ്ടായിരുന്നില്ല. വീട്ടില്‍ വന്ന ശേഷം ചെറിയ രീതിയില്‍ ഷാനോണിന് രക്തസ്രാവം തുടങ്ങി. വൈകാതെ രക്തസ്രാവം കൂടി. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തത്തില്‍ കുളിച്ച അവസ്ഥയിലായി ഷാനോണ്‍. ഉടൻ തന്നെ ഈ ഉപകരണം ഗർഭപാത്രത്തിൽ നിന്നും റിമൂവ് ചെയ്യുകയും ചെയ്‌തു. ഗര്‍ഭപാത്രത്തില്‍ മുറിവ് സംഭവിച്ചതായി പിന്നീട് പരിശോധനയിൽ കണ്ടെത്തി. ഉപകരണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടായ പാകപ്പിഴയായിരുന്നു ഇതിന്‍റെ കാരണം.
Post Your Comments