മുംബൈ•പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,700 കോടി തട്ടിയ കേസിലെ പ്രതിയും നീരവ് മോദിയുടെ അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയുടെ ദാദ നഗറിലെ ആഡംബര ഫ്ലാറ്റ് ആദായ നികുതി ഉദ്യോഗസ്ഥര്‍ കണ്ടു കെട്ടി. 25 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലെ ആഡംബര സൗകര്യങ്ങള്‍ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു.
സ്പ്രിങ് ടവറിലെ 4000 ചതുരശ്ര അടിയുള്ള 25 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റാണ് ബെനാമി ചട്ടപ്രകാരം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. 2009ല്‍ റോഹന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മെഹുല്‍ ചോക്സി വാങ്ങിയതാണ് ഫ്ലാറ്റെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ വിലപിടിപ്പുള്ള ഒരുപാട് വസ്തുക്കള്‍ ചോക്സിയ്ക്ക് ബെനാമി നിക്ഷേപമായുണ്ടെന്നും അവ കണ്ടുകെട്ടുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments