കുളത്തൂപ്പുഴ: കാറിടിച്ചു പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ശ്രമം തടഞ്ഞവരുടെ ഓട്ടോയില്‍ നിന്നു 12 കുപ്പി വിദേശ മദ്യം നാട്ടുകാര്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി അഞ്ചല്‍ പാതയില്‍ ചന്ദനക്കാവിലാണു സംഭവം.
പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനായ ബൈജുവിനെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമമാണ് രണ്ട് ഓട്ടോ തൊഴിലാളികള്‍ തടഞ്ഞത്. മദ്യ ലഹരിയിലായിരുന്ന ഇരുവരും പോലീസിനെ വരുത്തിയ ശേഷം അപകടത്തില്‍പ്പെട്ട കാറില്‍ കൊണ്ടുപോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടാണ് ബഹളമുണ്ടാക്കിയത്.
പോലീസ് എത്തി ഓട്ടോതൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ അതിലൊരാള്‍ ഓട്ടോയില്‍ എന്തോ തിരയുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് സംഭവം മനസിലാകുന്നത്, പിന്നീട് നടത്തിയ തിരച്ചിലിലാണ് ഓട്ടോയില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.
Post Your Comments