യുഎഇ: ജീവിതം അവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് അയാളുടെ ജീവിതത്തിലേക്ക് പുതു ജീവനുമായി കൊച്ചുമകള്‍ എത്തുന്നത്. 24 കാരിയാണ് തന്റെ അങ്കിളിന്റെ ജീവന്‍ രക്ഷിക്കാനായി കിഡ്‌നി നല്‍കിയത്. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കിഡ്‌നി ദാതാക്കളില്‍ ഒരാള്‍ കൂടിയായിരിക്കുകയാണ് യുവതി.
ഫിലിപ്പിയന്‍കാരിയായ അര്‍ലെനെ മസ്‌കരിനൊയാണ് തന്റെ അങ്കിളിന്റെ ജീവന്‍ രക്ഷിക്കാനായി കിഡ്‌നി ദാനം ചെയ്യാന്‍ തയ്യാറായത്. ഒരിക്കലും ഇതിന് താന്‍ എതിര്‍പ്പ് കാണിച്ചിട്ടില്ലെന്നും തന്റെ കിഡ്‌നി അദ്ദേഹത്തിന് മാറ്റി വെക്കാനാകുമെന്ന് അറിയിച്ചപ്പോള്‍ സന്തോഷത്തോടെയാണ് സമ്മതിച്ചതെന്നും യുവതി പറയുന്നു.
also read: 50 ഓളം പേരുടെ ജീവന്‍ രക്ഷിക്കാനായി പൈലറ്റ് സാഹസികമായി വിമാനം ഇടിച്ചിറക്കി
അദ്ദേഹം തനിക്ക് വെറു മൊരു അങ്കിള്‍ അല്ല, അതിലൊക്കെ ഉപരി ഒരു അച്ഛനും നല്ല സുഹൃത്തുമാണെന്ന് അര്‍ലെനെ പറയുന്നു. ഒരു വീട്ടില്‍ ഒന്നിച്ചാണ് തങ്ങള്‍ കഴിയുന്നത്. അദ്ദേഹം കഷ്ടപ്പെടുന്നത് താന്‍ കണ്ടിട്ടുണ്ട്. അത് തന്റെ ഹൃദയം തകര്‍ത്തുകൊണ്ടിരുന്നു. രക്ത ഗ്രൂപ്പ് ഒ ഉള്ള കിഡ്‌നിദാതാവിനെ കണ്ടെത്തണമെന്ന് പറഞ്ഞപ്പോള്‍ തന്റെ രക്ത ഗ്രൂപ്പ് ഒ യാണെന്നും താന്‍ തന്നെ കിഡ്‌നി നല്‍കാമെന്നും യുവതി പറയുകയായിരുന്നു.
രണ്ടാം ജീവിതത്തിലേക്ക് മടങ്ങി എത്തിയ അങ്കിള്‍ സന്തോഷവാനാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുഎഇയില്‍ ജീവിക്കുന്ന അര്‍ലെനെ കസ്റ്റമര്‍ സര്‍വീസ് റെപ്രസന്റേറ്റീവായി ജോലി ചെയ്ത് വരികെയാണ്.
Post Your Comments