കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്.ഐ പ്രതിയാകാന്‍ സാധ്യത. കേസില്‍ നാല് പോലീസുകാര്‍ കൂടി പ്രതിയായേക്കും. എസ്.ഐ ദീപക്കിനും നാല് പോലീസുകാര്‍ക്കും എതിരെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. സസ്‌പെന്‍ഷനിലായ മൂന്ന് പോലീസുകാര്‍ക്ക് പുറമേയാണിത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വിശദമായ അന്വേഷണമാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്നത്. തുടക്കം മുതലുള്ള സംഭവങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന്റെ യോഗം തീരുമാനിച്ചിരുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
വസുദേവന്റെ ആത്മഹത്യയും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളും അന്വേഷണ വിധേയമാകും. ശ്രീജിത്തിനെ പ്രതി ചേര്‍ത്തതില്‍ വീഴ്ച ഉണ്ടായോയെന്നും പരിശോധിക്കും. വസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ തെളിവുകളും മൊഴികളും പരിശോധിക്കാനും യോഗം തീരുമാനിച്ചു. ഐജി ശ്രീജിത്ത് വാരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
Post Your Comments