തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന് ഒരു കുഞ്ഞിന്റെ പിതാവ് . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായപ്പോഴാണ് പതിനേഴുകാരന്റെ ലീലാവിലാസങ്ങള്‍ പുറംലോകം അറിഞ്ഞത്. പതിനാലു വയസുള്ള എട്ടാംക്ലാസുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
പോലീസ് പ്രതിയെ പിടികൂടിയപ്പോഴാണ് ഇയാള്‍ക്ക് നെയ്യാറ്റിന്‍കര സ്വദേശിനിയില്‍ ഒരു കുഞ്ഞുള്ളതായി കണ്ടെത്തിയത്. നരുവാമൂട് സ്വദേശിയാണ് പ്രതി. കരമന സിഐ ആര്.എസ് ശ്രീകാന്താണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Post Your Comments