കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സഹോദരന്. ശ്രീജിത്തിന്റെ സഹോദരന് സജിത് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത് ശ്രീജിത്തിനേയും തന്നെയും പോലീസ് ക്രൂരമായി ഉപദ്രവിച്ചു. കൂടാതെ ബൂട്ടിട്ട് പോലീസ് ശ്രീജിത്തിന്റെ വയറ്റില്‍ ചവിട്ടിയെന്നും സജിത് പറയുന്നു.
പോലീസ് കസ്റ്റഡിയിലുള്ളപ്പോള്‍ മാത്രമല്ല, മറിച്ച് സ്റ്റേഷന് പുറത്ത് വെച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ശ്രീജിത്തിനെ മര്‍ദ്ദിച്ചിരുന്നു. തന്നെയുമല്ല ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് ആദ്യം തയ്യാറായില്ല. വരാപ്പുഴ എസ്.ഐ ദീപക്കിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നും സജിത് വ്യക്തമാക്കി.
വാസുദേവന്റെ വീട് ആക്രമിച്ച സംഭവത്തില്‍ താനും ശ്രീജിത്തും ഉണ്ടായിരുന്നില്ലെന്ന് സജിത് പറഞ്ഞു. വീട്ടിലും പൊലീസ് വാഹനത്തിലും സ്റ്റേഷനിലും മര്‍ദ്ദനത്തിന് ഇരയായി. പൊലീസ് വാഹനത്തില്‍ നിലത്തിട്ട് ചവിട്ടി.സ്റ്റേഷനിലെത്തിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. നിലവിളിച്ചിട്ടും വിട്ടില്ല.
Post Your Comments