Latest NewsNewsGulf

സൂക്ഷിക്കുക; സൗദിയില്‍ ഇത്തരം കടകളില്‍ റെയ്ഡ് ശക്തമാക്കി അധികൃതര്‍

സൗദി: ചരിത്രം കുറിച്ച് സൗദി അധികൃതര്‍ ഒരു വിഭാഗത്തില്‍പ്പെട്ട കടകളില്‍ റെയ്ഡ് ശക്തമാക്കുകയാണ് അധികൃതര്‍. നിക്ഷേപ മന്ത്രാലയമാണ് പുതിയ നീക്കത്തിന് പിന്നില്‍. സൗദിയിലെങ്ങും രണ്ടു റിയാല്‍, അഞ്ചു റിയാല്‍, പത്തു റിയാല്‍ കടകളിലാണ് ശക്തമായ റെയ്ഡുകള്‍ക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം തുടക്കമിട്ടത്

ഉപയോക്താക്കള്‍ ചമഞ്ഞ് രണ്ടു റിയാല്‍, അഞ്ചു റിയാല്‍, പത്തു റിയാല്‍ കടകളില്‍ എത്തിയാണ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യാജ ഉല്‍പന്നങ്ങളുടെ ഉറവിടങ്ങളും ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും നിര്‍ണയിച്ചത്. ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ കണ്ടെത്തി നിയമ ലംഘകര്‍ക്കെതിരായ കേസുകള്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

വ്യാജ ഉല്‍പന്നങ്ങളുടെ വില്‍പന അടക്കം വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 1900 എന്ന നമ്പറില്‍ ബന്ധപ്പെട്ട് ഉടനടി അറിയിക്കണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ടു റിയാല്‍ കടകളില്‍ ഇത്രയും ശക്തമായ റെയ്ഡുകള്‍ നടത്തുന്നത്. വ്യാജ ഉല്‍പന്നങ്ങളുടെ സ്രോതസ്സുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയതിനു പിന്നാലെയാണ് ഇത്തരം സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ക്ക് മന്ത്രാലയം തുടക്കമിട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button