ന്യൂഡല്‍ഹി: അനര്‍ഹരില്‍ നിന്നും പണം വാങ്ങി പ്രവേശനം നല്‍കുന്നതിന് സ്വാശ്രയ മാനേജ്മന്‌റുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അനര്‍ഹരില്‍ നിന്ന് പണം വാങ്ങി സീറ്റ് നല്‍കുന്നത് സ്വാശ്രയ മാനേജ്മന്‌റുകളുടെ പതിവു രീതിയാണെന്നും അര്‍ഹരായ വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കുമ്പോഴാണ് അനര്‍ഹര്‍ക്കു പ്രവേശനം നല്‍കുന്നതെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
കോളിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി നല്‍കിയ വിദ്യാര്‍ഥികളായ ഒന്‍പതുപേരില്‍ അഞ്ചുപേരും ഒന്നാം വര്‍ഷ പരീക്ഷയില്‍ തോറ്റിരുന്നു. ഇതേ കോളേജിലെ സീറ്റിലേക്കുള്ള പ്രവേശനത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് പത്ത് വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള വിദ്യാര്‍ഥികളുടെ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ആരോഗ്യ സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റുകളും മറ്റു വിശദാംശങ്ങളും കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നു. കണ്ണുര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതിയുടെ തീരുമാനത്തിനു പിന്നാലെയാണ് മറ്റോരു സ്വകാര്യ ആശുപത്രിയുടെ കാര്യത്തിലും കോടതി കടുത്ത നിലപാട സ്വീകരിക്കുന്നത്. തുടര്‍ന്നും കോടതി വിശദമായ വാദം കേള്‍ക്കും.
Post Your Comments