KeralaLatest NewsNews

പോലീസിന്റെ നിസാര തെറ്റുകൾ പെരുപ്പിച്ചുകാണിക്കുകയാണ് ; എം എം മണി

തൊടുപുഴ : പോലീസ് പീഡനത്തിനിരയായി രണ്ടു പേർ കൊല്ലപ്പെട്ടിട്ടും കേരളാ പോലീസിനെ ന്യായീകരിച്ച് മന്ത്രി എം.എം മണി. പോലീസിന്റെ ഭാഗത്തുണ്ടാകുന്നത് ചെറിയ തെറ്റുകളാണ്,ഇവ പെരുപ്പിച്ച് കാണിക്കുകയാണ് ഇവിടെ.

കേരളാ പോലീസിനെ ഉപയോഗിച്ചു പണ്ട് തോന്നിവാസം ചെയ്തിരുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് മൂക്ക് ഇടിച്ചുപരത്തിയെന്നും,തല അടിച്ചു പൊട്ടിച്ചെന്നുമൊക്കെ പ്രചരിപ്പിക്കുന്നത്.

പോലീസില്‍നിന്നു ഏറ്റവുമധികം പീഡനം അനുഭവിച്ചത് താനും,തന്റെ പാർട്ടിയുമാണെന്ന് പറഞ്ഞും മണി പോലീസിന്റെ പ്രവർത്തികളെ ന്യായീകരിച്ചു. വരാപ്പുഴയിൽ പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയ ശ്രീജിത്ത് നിരപരാധിയാണെന്ന ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന്റെ മൊഴി പുറത്തു വന്ന് മണിക്കൂറുകൾക്കകമാണ് മന്ത്രിയുടെ ന്യായീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button