Latest NewsLife StyleFood & CookeryHealth & Fitness

എണ്ണയിൽ കൊളസ്ട്രോൾ ഇല്ല ! പിന്നെ അവ ശരീരത്തിൽ ഉണ്ടാകുന്നതെങ്ങനെ

എണ്ണയിൽ നിന്നാണ് കൊളസ്‌ട്രോൾ ഉണ്ടാകുന്നത് എന്ന് വളരെക്കാലം മുമ്പ് തന്നെ പറഞ്ഞുതുടങ്ങിയതാണ്. എന്നാൽ ഒരു തരത്തില്‍ പെട്ട എണ്ണയിലും കൊളസ്‌ട്രോള്‍ ഇല്ല എന്നാണ് പുതിയ കണ്ടെത്തൽ. സസ്യഎണ്ണകളിലും കൊളസ്‌ട്രോള്‍ ഇല്ല. തേങ്ങയിലും വെളിച്ചെണ്ണയിലും കൊളസ്‌ട്രോള്‍ ഇല്ല എന്നതാണു വാസ്തവം. മിതമായി ഉപയോഗിച്ചാല്‍ ഒരെണ്ണയും ദോഷകാരിയല്ല.

മൃഗങ്ങളില്‍ നിന്നെടുക്കുന്ന ഉത്പന്നങ്ങളില്‍ മാത്രമേ കൊളസ്‌ട്രോള്‍ ഉളളൂ. കൊഴുപ്പ് (ഫാറ്റ്) ഖരാവസ്ഥയിലും, എണ്ണ ദ്രാവകാവസ്ഥയിലുംകൊഴുപ്പ് അഥവാ ഫാറ്റ് ഖരാവസ്ഥയിലും എണ്ണ ദ്രാവകാവസ്ഥയിലും കാണപ്പെടുന്നു. എണ്ണയ്ക്കും കൊഴുപ്പിനുമെല്ലാം ഓരോതരം ഫാറ്റി ആസിഡ് ഘടനയുണ്ട്. ഫാറ്റി ആസിഡ് ഘടനയുടെ വ്യത്യാസമനുസരിച്ചാണ് പൂരിത കൊഴുപ്പ്, അപൂരിത കൊഴുപ്പ് എന്നിങ്ങനെയുളള വേര്‍തിരിവുകള്‍.

വെളിച്ചെണ്ണയിലുളളത് സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്, അതായത് പൂരിത കൊഴുപ്പ്. അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് – അപൂരിത കൊഴുപ്പ് – രണ്ടുവിധം. മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡും പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡും. പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ് സൂര്യകാന്തി എണ്ണയിലുളളത്.

വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ അഥവാ ഉരുക്കെണ്ണ

തേങ്ങാപ്പാല്‍ തിളപ്പിച്ച് അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണിത്. (സാധാരണ വെളിച്ചെണ്ണ ഉണ്ടാക്കുന്നതു കൊപ്രയില്‍ നിന്നാണ്.) ഉരുക്കെണ്ണ ശരീരം കുറച്ചുകൂടി വേഗത്തില്‍ ആഗിരണം ചെയ്യുന്നു. അതില്‍ ലോറിക് ആസിഡ് കൂടുതലാണ്. അതിനാല്‍ ഉരുക്കെണ്ണ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കില്ല എന്നാണു പഠനങ്ങള്‍ പറയുന്നത്. പക്ഷേ, വില കൂടുതലായതിനാല്‍ സാധാരണക്കാരന് അപ്രാപ്യം.

കൊളസ്‌ട്രോള്‍ കൂട്ടുന്നതു പൂരിതകൊഴുപ്പ്

വെളിച്ചെണ്ണയിലുളളതു പൂരിതകൊഴുപ്പാണ്, സാച്ചുറേറ്റഡ് ഫാറ്റ്. 90 ശതമാനത്തിലധികവും പൂരിതകൊഴുപ്പു തന്നെ. അതിനാല്‍ വെളിച്ചെണ്ണ അധികമായി ഉപയോഗിച്ചാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു കൂടാനുളള സാധ്യതയുണ്ട്. വെളിച്ചെണ്ണയ്‌ക്കൊപ്പം തേങ്ങയും മലയാളി പാചകത്തിനുപയോഗിക്കുന്നുണ്ട്. തേങ്ങയിലും പൂരിതകൊഴുപ്പിന്റെ അളവു കൂടുതലാണ്. ഇതു രണ്ടുംകൂടി ആഹാരത്തിലൂടെ ശരീരത്തിലെത്തുമ്പോള്‍ അവയിലെ പൂരിതകൊഴുപ്പ് ക്രമാതീതമായി ശരീരത്തിലെത്തുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു കൂടാനുളള സാധ്യതയേറുന്നു. അതിനാലാണ് വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കണം, അളവു കുറയ്ക്കണം എന്നു പറയാറുളളത്.

വാസ്തവത്തില്‍ നമ്മുടെ പ്രധാന പ്രശ്‌നം തേങ്ങയും വെളിച്ചെണ്ണയും കൂടി ഉപയോഗിക്കുന്നു എന്നതാണ്. ദിവസം രണ്ടു തേങ്ങയും അളവില്ലാതെ വെളിച്ചെണ്ണയും ഉപയോഗിക്കുകയും ശാരീരികഅധ്വാനം കുറവുമായിരുന്നാല്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ ക്രമാതീതമായി വര്‍ധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button