പത്തനാപുരം: കേരള കോണ്‍ഗ്രസ്-ബി ഓഫീസ് അജ്ഞാതർ അടിച്ചു തകർത്തു. തലവൂർ നടുത്തേരിയിൽ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് തകർത്തത്. രാത്രി 11 വരെ പ്രവര്‍ത്തകർ ഓഫീസിലുണ്ടായിരുന്നു. അതിന് ശേഷമായിരുന്നു അക്രമണം. ഓഫീസിന്റെ ബോർഡുകളും പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെയും ഗണേഷ് കുമാറിന്റെയും ഫോട്ടോ പതിച്ച ഫ്ലക്സ് ബോർഡുകളും സമീപത്തായി സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികളും ആസ്ബറ്റോസ് ഷീറ്റുകളുമാണ് അക്രമികൾ അടിച്ചു തകർത്തത്. പാർട്ടി ഓഫീസ് നശിപ്പിച്ചതിനെതിരെ നേതൃത്വം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Also read ;നാളെ ഹർത്താൽ
Post Your Comments