KeralaLatest NewsNews

പരീക്ഷയിലും മൂല്യനിർണയത്തിലും വൻവീഴ്ച്ച; സാങ്കേതിക സര്‍വകലാശാലയുടെ അനാസ്ഥ ഇങ്ങനെ

തിരുവനന്തപുരം : പരീക്ഷയിലും മൂല്യനിർണയത്തിലും സാങ്കേതിക സര്‍വകലാശാല വീഴച വരുത്തിയതായി റിപ്പോർട്ട്. അധ്യാപകര്‍ ഭാഗികമായി മാത്രമാണ് മൂല്യനിര്‍ണയം നടത്തിയത്. മാത്രമല്ല 86 മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥിനി തോറ്റതായിമാര്‍ക്ക് ലിസ്റ്റില്‍ സര്‍വകലാശാല രേഖപ്പെടുത്തിയതിനും തെളിവ് ലഭിച്ചു.

സര്‍വകലാശാലയില്‍ നിന്ന് നീതികിട്ടില്ലെന്ന് ഉറപ്പായതോടെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. മൂല്യനിര്‍ണ്ണയ സമ്പ്രദായം മാത്രമല്ല ഫലപ്രഖ്യാപനവും അപ്പാടെ കുത്തഴിഞ്ഞു കിടക്കുന്നതിന്റെ അടുത്ത ഉദാഹരണമാണ് ഇത്. മെഷീൻസ് ആൻഡ് ട്രാൻസ്ഫോമേഴ്സ് എന്ന പേപ്പറിന് ഈ വിദ്യാര്‍ഥിനിക്ക് കിട്ടിയത് 86 മാര്‍ക്ക്.

തീര്‍ത്തും അലംഭാവത്തോടെ പരീക്ഷയും ഫല പ്രഖ്യാപനവും നടത്തുന്ന സാങ്കേതിക സര്‍വകലാശാല, ബിടെക് ,എംടെക് വിദ്യാര്‍ഥികളെ ആകെ തീരാ ദുരിതത്തിലാക്കിയിരിക്കുകയാണ്. പുനര്‍മൂല്യനിര്‍ണ്ണയം പോലും നേരെ നടത്താനാകാത്ത സര്‍വകലാശാല എന്തിനിങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളിലെ വിദ്യാര്‍ഥി കൂട്ടായ്മയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button