കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോലീസിന് വീണ്ടും തിരിച്ചടി. പോലീസിന്റെ സാക്ഷിമൊഴി വ്യാജം. വാസുദേവന്റെ മരണത്തില്‍ പോലീസ് സാക്ഷി പട്ടികയിലെ പരമേശ്വരനാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വാസുദേവനെ മർദിക്കുന്നത് താൻ കണ്ടിട്ടില്ലെന്ന്‍ പരമേശ്വരൻ. തന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും പരമേശ്വരൻ പറഞ്ഞു. ശ്രീജിത്തും സംഘവുമാണ് വാസുദേവനെ മർദിച്ചതെന്ന് പരമേശ്വരൻ പറഞ്ഞിട്ടില്ല. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് പരമേശ്വരൻ.
also read:വരാപ്പുഴ കസ്റ്റഡി മരണം; ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും : പോലീസ് പ്രതിക്കൂട്ടിൽ
Post Your Comments