ന്യുഡല്‍ഹി: ലോക് പാല്‍ നിര്‍ണയസമിതി യോഗം വീണ്ടും ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് നേതൃത്വം. സമിതി യോഗത്തിലേക്കു പ്രത്യേക ക്ഷണിതാവായി മാത്രം വിളിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്‌റെ ലോക്‌സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ലോക്പാല്‍ പ്രക്രിയയില്‍ നിന്നും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെ അപമാനിച്ച് മാറ്റി നിറുത്താനാണ് നീക്കമെന്നും ഖര്‍ഗേ പ്രതികരിച്ചു. സംഭവത്തില്‍ നിലപാടു വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം കത്തയയ്ക്കുകയും ചെയ്തു.
ലോകായുക്ത നിയമപ്രകാരം പ്രത്യേക ക്ഷണിതാവിന് സ്ഥാനമില്ലെന്നും ഖര്‍ഗേ വിശദീകരിച്ചിരുന്നു. യോഗത്തില്‍ അഭിപ്രായം രേഖപ്പെടുത്താനും വോട്ടു ചെയ്യാനും അധികാരമില്ലാത്ത യോഗത്തിലേക്ക് തന്നെ ക്ഷണിക്കുന്നത് രാജ്യത്തെ തെറ്റിധരിപ്പിക്കാനാണ്. ലോക്പാല്‍ നിയമത്തിന്‌റെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പാവക്കൂത്തില്‍ പങ്കെടുക്കുന്നത് ഭരണഘടനയ്ക്ക് അനുസൃതമായി തന്‌റെ പദവിയ്ക്കു ചേര്‍ന്നതല്ലെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
അനര്‍ഹര്‍ക്ക് കാശുവാങ്ങി പ്രവേശനം; സ്വാശ്രയ മാനേജ്‌മെന്‌റുകള്‍ക്ക് വിമര്‍ശനം
Post Your Comments