ദുബായ് : യു.എ.ഇയില്‍ കാലാവസ്ഥാ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ്. ആകാശം മേഘാവൃതമായിരിയ്ക്കും. വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. ശക്തമായ മഴ ഉണ്ടായാല്‍ വെള്ളപൊക്കം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യു.എ.ഇയുടെ പടിഞ്ഞാറന്‍ തീരങ്ങള്‍, ദ്വീപുകള്‍, കിഴക്കന്‍ പ്രദേശങ്ങള്‍, എന്നിവിടങ്ങളില്‍ കനത്ത മഴ ഉണ്ടാകും. അന്തരീക്ഷം മേഘാവൃതമായതിനു പുറമെ പൊടിക്കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
Post Your Comments