Latest NewsUSAInternational

അമേരിക്ക കാരണം ആശങ്കയിലായി ഈ രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍

അമേരിക്ക കാരണം ആശങ്കയിലായി ഓസ്‌ട്രേലിയയിലെ ലൈംഗിക തൊഴിലാളികള്‍. ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തെ ലക്ഷ്യമിട്ട് അമേരിക്ക നിയമം നിര്‍മ്മിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതാണ് ഇവർക്ക് തിരിച്ചടിയാകുന്നത്. കാരണം അമേരിക്കൻ വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് ഇവർ ആളുകളെ തേടിയിരുന്നത്. അതിനാൽ അത്തരം വെബ്‌സൈറ്റുകള്‍ക്ക് അമേരിക്കൻ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയാൽ വൻ തിരിച്ചടിയായിരിക്കും ഇവര്‍ക്ക് ഉണ്ടാവുക.

ലൈംഗിക വ്യാപാരത്തിനും,വേശ്യാവൃത്തിയ്ക്കും സൗകര്യമൊരുക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് നിയമ പരിരക്ഷ നല്‍കരുതെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ നടപ്പാക്കാനുള്ള നടപടികള്‍ അമേരിക്കയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. സെനറ്റ് പാസാക്കിയ ബില്ല് ട്രംപ് ഒപ്പ് വെക്കുന്നതോട് കൂടി നിയമം പ്രാബല്യത്തില്‍ വരും. എന്നാൽ ഈ ബില്ലിനെതിരെ രണ്ട് പക്ഷമാണുള്ളത്. നിയമ വിരുദ്ധമായ ലൈംഗിക വ്യാപാരത്തെ ചെറുക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍, ഇത് ഓഫ്‌ലൈന്‍ ലൈംഗീക കച്ചവടം വ്യാപിക്കാനിടയാക്കുമെന്നും അവരെ വിചാരണ ചെയ്യുന്നത് പ്രയാസകരമാവുകയും ചെയ്യുമെന്ന് മറുപക്ഷം പറയുന്നു.

ഈ നീക്കം ഓണ്‍ലൈന്‍ രംഗത്ത് വൻ ചലനമുണ്ടാക്കിയിട്ടുണ്ട്. നിരവധി വെബ്സൈറ്റുകൾ ലൈംഗിക വ്യാപാരത്തിന് സഹായിക്കുന്ന കാര്യങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഇപ്പോൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.

Also read ;അമേരിക്കയുടെ മിസൈലുകൾക്കെതിരെ ആഞ്ഞടിച്ച് റഷ്യൻ അംബാസഡർ

shortlink

Related Articles

Post Your Comments

Related Articles


Back to top button