കണ്ടാൽ ഡിസ്‌നി കഥകളിലെ രാജകുമാരനെപ്പോലെ തന്നെ .എന്നാൽ ഈ രൂപത്തിൽ എത്തിപ്പെടാൻ ജെഫ്രി കെൻഡലിന് നൂറ് ആഴ്‌ചകൾ വേണ്ടിവന്നു. 31 കിലോ ഭാരമാണ് ഇയാൾ നൂറ് ആഴ്‌ചകൾകൊണ്ട് കുറച്ചത്. തന്റെ ആദ്യചിത്രവും പുതിയ ചിത്രവും ജെഫ്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ ചിത്രങ്ങൾ വൈറലായി മാറി.
ഭാരം മാത്രമല്ല, ഒരുപാട് വിഷമങ്ങളും പിന്നെ മുഖത്തുണ്ടായിരുന്ന ഒരല്‍പം അനാവശ്യ രോമങ്ങളും തന്നെ വിട്ടുപോയതായി ജെഫ്രി കുറിച്ചു. മികച്ച നേട്ടമായി കരുതുന്നെന്നും എപ്പോഴും നമ്മള്‍ സ്വയം സ്നേഹിക്കാന്‍ പഠിക്കണം എന്നും ജെഫ്രി പറയുന്നു.
അമിതമായ തടി കാരണം ആളുകള്‍ കളിയാക്കിയിരുന്നു. കൂടാതെ വിഷാദരോഗവും ഉണ്ടായിരുന്നു. ഇതുകാരണം ആത്മവിശ്വാസവും വളരെ കുറവായിരുന്നു. 2015ല്‍ ജെഫ്രിയുടെ അമ്മയ്ക്ക് തലച്ചോറില്‍ ക്ഷതം സംഭവിച്ചു. ഇത് ജെഫ്രിയെ മാനസികമായും ശാരീരികമായും തളര്‍ത്തി. ടെന്‍ഷന്‍ കാരണം മറ്റൊരു ജോലിയും ചെയ്യാതെ എപ്പോഴും വീടിനുള്ളില്‍ തന്നെയായിരുന്നു. ഈ സമയത്താണ് ഒരു സുഹൃത്ത് കൂടെ ജിമ്മില്‍ വരുന്നോ എന്ന് ചോദിക്കുന്നത്. കൂടെ പോയത് എന്തായാലും വെറുതെ ആയില്ലെന്ന് ജെഫ്രി.
ചെറിയ ചെറിയ എക്സര്‍സൈസുകളില്‍ ആണ് തുടങ്ങിയത്. ദിവസങ്ങള്‍ക്കകം മാറ്റങ്ങള്‍ കണ്ടു തുടങ്ങി. “ഞാന്‍ പുലര്‍ച്ചെകളില്‍ എഴുന്നേല്‍ക്കാനാരംഭിച്ചു. രാവിലെയുള്ള നടത്തം എന്‍റെ ആത്മാവിനെ ഉണര്‍ത്തി. രാത്രികളില്‍ യോഗയും ചെയ്തു തുടങ്ങി” സോഷ്യല്‍ മീഡിയയില്‍ യുവാക്കളുടെ ഹരമാണ് ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍. ഡിസ്നി കഥകളിലെ രാജകുമാരൻ എന്നും ഇയാളെ ആരാധകര്‍ വിശേഷിപ്പിക്കുന്നുണ്ട്.
Post Your Comments