തെലിങ്കാന: ഫീസ് അടയ്ക്കാത്തതിന് നാല് വയസുകാരനെ അദ്ധ്യാപിക ക്രൂരമായി മർദ്ദിച്ചു. രംഗ റെഡ്‌ഡി ജില്ലയിലെ കുഷ്ണവേണി ഹൈസ്‌കൂളിലെ അധ്യാപകയാണ് നാല് വയസുകാരനോട് കൊടും ക്രൂരത കാട്ടിയത്. കുട്ടിയുടെ മാതാപിതാക്കൾ പ്ലംബിങ് തൊഴിലാളികളാണ്. മാതാപിതാക്കളുടെ പരാതിയിൽ പോലീസ് സ്‌കൂളിനെതിരെ കേസെടുത്തിട്ടുണ്ട്.
also read:മകനെ തിരക്കി വന്ന പോലീസ് അച്ഛനെ മർദ്ദിച്ചു- ചികിത്സയിലിരിക്കെ അച്ഛൻ മരിച്ചു
തെലിങ്കാനയിൽ ഇത്തരം സംഭവങ്ങൾ പതിവാകുകയാണ്. ഒരു മാസം മുൻപ് മറ്റൊരു സ്‌കൂളിൽ ഫീസ് അടയ്ക്കാത്തതിന് വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ക്ലാസിലെ മറ്റൊരു കുട്ടി തന്നെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
Post Your Comments