Latest NewsKeralaNewsHealth & Fitness

പാലക്കാട്​ ജില്ല ആശുപത്രി വാര്‍ഡില്‍ ഉടുതുണിയും ഭക്ഷണവുമില്ലാതെ രണ്ടു വയോധികർ

പാ​ല​ക്കാ​ട്: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന സ്ഥാ​പ​നം കൂ​ടി​യാ​യ ന​ഗ​ര​ത്തി​ലെ ജി​ല്ല ആ​ശു​പ​ത്രിയിൽ നിന്നാണ് നൊമ്പരപ്പെടുത്തുന്ന ഈ കാഴ്ച. ആ​രും തി​രി​ഞ്ഞു നോ​ക്കാ​നി​ല്ലാ​തെ ഊ​രും പേ​രു​മി​ല്ലാ​ത്ത ര​ണ്ട് വ​യോ​ധി​ക​രു​ടെ എ​ല്ലു​ന്തി​യ അ​വ​ശ ശ​രീ​രം ഉ​ടു​തു​ണി​യി​ല്ലാ​തെ മ​ല​ത്തി​ലും മൂ​ത്ര​ത്തി​ലും അ​മ​ര്‍​ന്ന് വാ​ര്‍​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ മൂ​ല​യി​ല്‍ കി​ട​ന്ന​ത് മ​ണി​ക്കൂ​റു​ക​ള്‍. ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ പഠന സ്ഥാപനം കൂടിയായ നഗരത്തിലെ ജില്ലാ ആശുപത്രിയില്‍ നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഇരുവര്‍ക്കും അറുപതിനോടടുത്ത് പ്രായം തോന്നിക്കും. ഒരാള്‍ ഷണ്‍മുഖനെന്ന് പേര് മാത്രം പറയുന്നുണ്ട്. മറ്റൊരാള്‍ തലശേരി സ്വദേശിയാണെന്നും പേര് അമീറാണെന്നും പറയുന്നു. ആശുപത്രി രേഖകള്‍ പ്രകാരം ഈ മാസം ഏഴിനാണ് അമീര്‍ എന്നയാളെ ചില പരിസരവാസികള്‍ ആശുപത്രിയിലാക്കിയത്. ഷണ്‍മുഖനെ സൗത്ത് പൊലീസ് രണ്ടാഴ്ച മുൻപ് കൊണ്ടുവന്നതാണെന്നും പറയുന്നു. ആ​ശു​പ​ത്രി രേ​ഖ​യി​ല്‍ ഇ​യാ​ളു​ടെ പേ​ര് അ​മീ​ര്‍ എ​ന്നാ​ണെ​ങ്കി​ല്‍ ഇ​യാ​ള്‍ ഹ​മീ​ദ് എ​ന്നും പ‍റ​യു​ന്നു​ണ്ട്. ഇ​രു​വ​രും അ​വ്യ​ക്ത​മാ​യി മാ​ത്ര​മേ സം​സാ​രി​ക്കു​ന്നു​ള്ളൂ. നേ​ര​ത്തേ ഇ​ത്ത​രം രോ​ഗി​ക​ളെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​യി​രു​ന്നു താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍, ഈ ​വാ​ര്‍​ഡ് അ​ട​ച്ചു​പൂ​ട്ടി കാ​ന്‍​സ​ര്‍ വാ​ര്‍​ഡാ​ക്കി മാ​റ്റി​യ​തോ​ടെ​യാ​ണ് ആ​രോ​രു​മി​ല്ലാ​ത്ത രോ​ഗി​ക​ളെ ആ​ളൊ​ഴി​ഞ്ഞ മൂ​ല​യി​ല്‍ ത​ള്ളി​യ​ത്. കി​ട​ക്ക​ക്ക് താ​ഴെ മ​ല​ത്തി​ലും മൂ​ത്ര​ത്തി​ലും ന​ഗ്​​ന​രാ​യി​ട്ടാ​ണ് ഇ​രു​വ​രും തി​ങ്ക​ളാ​ഴ്ച ഉ​ച്ച​വ​രെ കി​ട​ന്ന​ത്. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത വ​ന്ന​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മു​റി വൃ​ത്തി​യാ​ക്കാ​നും മ​രു​ന്നും ഭ​ക്ഷ​ണ​വും ന​ല്‍​കാ​നും എ​ത്തി​യ​ത്. സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​വ​ര്‍​ക്ക് വ​സ്ത്രം ന​ല്‍​കി​യ​ത്. ഹര്‍ത്താലായതിനാല്‍ ജീവനക്കാര്‍ കുറവായതിനാലാണ് തിങ്കളാഴ്ച ഇവരെ കൃത്യമായി പരിചരിക്കാന്‍ സാധിക്കാതിരുന്നതെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി വിശദീകരിച്ചു.

സംഭവത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ആരോഗ്യ രംഗത്ത് നമ്പർ വണ്ണായ കേരളത്തില്‍ നിന്നാണ് ഈ കാഴ്ച എന്ന് ഖേദത്തോടെയാണ് സോഷ്യൽ മീഡിയയിൽ പലരും ചിത്രങ്ങൾ പങ്കുവെച്ചു പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button