യു.എ.ഇയില്‍ മലയാളി നഴ്‌സ് ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. യുവതിയെ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അല്‍ഐനിലാണ് സംഭവം നടന്നത്. എന്നാല്‍ മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു വരുന്നില്ലായെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ ഹെഡ്‌നഴ്‌സായി ജോലി നോക്കുന്ന സുജ സിങിനെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജനുവരി മുതലാണ് ഇവര്‍ ഇവിടെ ജോലിക്കു പ്രവേശിച്ചത്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രഥമീക നിഗമനം. ഇവര്‍ക്കു ശമ്പള കുടിശിക ഉള്ളതായി പറയുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതു നിഷേധിച്ചു. ആശുപത്രി അധികൃതരുടെ വിശദീകരണം ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലെന്നാണ്. എന്നാല്‍, യുവതിക്ക് കൂടാതെ ജോലില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഉത്തരേന്ത്യക്കാരനായ ആളെ വിവാഹം ചെയ്ത ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയാണ് കഴിഞ്ഞിരുന്നത്. അതേസമയം അമ്മയുടെ മൃതദേഹം കാണാന്‍ താല്‍പ്പര്യമില്ലെന്നാണ് ഇവരുടെ രണ്ട് മക്കളും പറഞ്ഞതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. നാട്ടിലുള്ള ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്നു സുജയെ ദുബായില്‍ തന്നെ സംസ്‌കാരിക്കാനുള്ള ഒരുക്കത്തിലാണ്. ആത്മാര്‍ത്ഥയുള്ള ജോലിക്കാരിയാണ് സുജ സിങ് എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
Post Your Comments