കാലിഫോര്‍ണിയ: മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ വിദേശത്ത് കാണാതായി. സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളി സന്ദീപിന്റെ ഭാര്യ സൗമ്യ മക്കളായ സിദ്ധാന്ത്, സാച്ചി എന്നിവരെയാണ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നും കാണാതായത്. കഴിഞ്ഞ ബുധനാഴ്ച പോര്‍ട്ട്ലന്റിലേക്ക് വിനോദയാത്ര പോയതായിരുന്നു കുടുംബം.
ഈ മാസം നാലാം തീയതി കാലിഫോര്‍ണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്സ്പ്രസില്‍ കുടുംബം താമസിച്ചിരുന്നു. എന്നാല്‍ ആറിനു വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം ഇവരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് മനസിലാക്കിയ ടെക്സസിലുള്ള സന്ദീപിന്റെ ബന്ധു പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ആറാം തീയതി വ്യാഴാഴ്ച രാത്രി സാനോസെയിലുള്ള കസിന്‍ കമലിന്റെ വീട്ടില്‍ ഡിന്നറിനു എത്തുമെന്നാണു പറഞ്ഞിരുന്നത്.
ക്ലമാത്തില്‍ നിന്ന് ഏഴര മണിക്കൂറേയുള്ളു സാനോസെയ്ക്ക്. എന്നാല്‍ അര്‍ദ്ധരാത്രി വരെ കാത്തിരുന്നിട്ടും അവര്‍ എത്തിയില്ല. വിളിച്ചിട്ടും കിട്ടാതായതോടെയാണ് പരാതി നല്‍കിയത്. ലോസാഞ്ചലസിനു സമീപം സാന്റാ ക്ലാരിറ്റയില്‍ യൂണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് സന്ദീപ്. ഗുജറാത്തിലെ സൂറിച്ചിലാണു സന്ദീപിന്റെ കുടുംബം. സൗമ്യ കൊച്ചി സ്വദേശിയാണ്.
Post Your Comments