അബുദാബി: തൊഴിലിടങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ തൊളിലാളി കുറ്റവിമുക്തനായാല്‍ തൊഴിലുടമ തടഞ്ഞുവച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കേസിനാസ്പദമായ പരാതി തൊഴിലുടമയല്ലാതെ മറ്റ് ആളുകളാണ് നല്‍കുന്നതെങ്കിലും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ജീവനക്കാര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുകയോ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തൊഴിലുടമയ്ക്ക് തടഞ്ഞു വയ്ക്കാം. എന്നാല്‍ കേസില്‍ ജീവനക്കാര്‍ നിരപരാധികളാണെന്നു തെളിഞ്ഞാല്‍ തടഞ്ഞുവയ്ക്കപ്പെട്ട കാലത്തെ ശമ്പളവും മറ്റ് ആനുകുല്യങ്ങളും ഉടമ തിരികെ നല്‍കണം. ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ വ്യക്തിഗത വിസയില്‍ ജോലി ചെയ്യുന്നവരുടെ അവകാശങ്ങള്‍ വിവരിക്കുന്ന ഫെഡറല്‍ തൊഴില്‍ നിയമം (2017) പത്താം നമ്പര്‍ ഈ വ്യവസ്ഥ ഉറപ്പിക്കുന്നുണ്ടെന്ന് അബുദാബി ജൂഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്‌റ് പ്രോസിക്യൂഷന്‍സ് വിഭാഗം മേധാവി ജസ്റ്റിസ് ഹസന്‍ അല്‍ ഹമ്മാദി കോടതിയില്‍ വ്യക്തമാക്കി. മറ്റു വ്യക്തികളില്‍ നിന്നും ജീവനക്കാര്‍ക്കെതിരെ പരാതിയുയര്‍ന്നാലും തൊഴിലുടമയ്ക്കു ശമ്പളം പിടിച്ചു വയ്ക്കാം. എന്നാല്‍ തൊഴില്‍ ഉടമയുടേതല്ലാത്ത കാരണത്താലാണ് ജീവനക്കാര്‍ ജോലി ചെയ്യാത്തതെങ്കില്‍ ഈ കാലയളവിലെ ആനുകൂല്യങ്ങള്‍ക്കു ജീവനക്കാര്‍ അര്‍ഹരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ പരാതി നല്‍കിയവര്‍ തന്നെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടി വരും.
ജീവനക്കാര്‍ക്ക് ശമ്പള കുടിശിക ഒരു മാസത്തിലധികം നീണ്ടുപോയാല്‍ മനുഷ്യ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ പരാതി നല്‍കണം. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്ന ജീവനക്കാര്‍ക്കും കരാര്‍ ലംഘനം മൂലം ജോലി വിട്ട ജീവനക്കാരുടെ വിസ റദ്ദാക്കുമ്പോഴും സേവനകാല ആനുകൂല്യം ലഭിക്കില്ല.
പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
Post Your Comments