
ദുബായ്: കാറിനുള്ളിൽ കുടുങ്ങിയ കുരുന്ന് ജീവന് തുണയായത് ദുബായ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ. ദുബായ് ഗ്ലോബൽ വില്ലേജിലായിരുന്നു സംഭവം പട്രോളിംഗിനിടെ കാർപാർക്കിങ്ങിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ആ കാഴ്ച കണ്ടത്. തന്റെ കുഞ്ഞ് കാറിനുള്ളിൽ അകപ്പെട്ടുപോയതിൽ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു ആ അമ്മ. ആദ്യം എന്താണ് സംഭവമെന്ന് മാനിസിലായില്ല. സ്ത്രീയുടെ അടുത്തുചെന്നപ്പോഴാണ് കാര്യം മനസിലായത്.
also read:കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കൊലയാളിയെ പിടികൂടി ദുബായ് പോലീസ്
കാറിനുള്ളിൽ കുടുങ്ങിയ തന്റെ കുഞ്ഞിനെ നോക്കി നിലവിളിക്കുകയായിരുന്നു സ്ത്രീ. കാറിനുള്ളിൽ ശ്വാസം കിട്ടാതെ പിടയുന്ന കുഞ്ഞിനെ കണ്ട ഉദ്യോഗസ്ഥൻ മറ്റൊന്നും ചിന്തിച്ചില്ല, കാറിന്റെ ചില്ല് തല്ലി തകർത്ത് കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥനെ പോലീസ് സേന ആദരിച്ചു.
Post Your Comments