ദുബായ് : യു.എ.ഇയില്‍ തടവുകാര്‍ക്ക് സാമൂഹ്യസേവനം നിര്‍ബന്ധമാക്കുന്നു. കുറ്റവാളികളുടെ പെരുമാറ്റം, അച്ചടക്കം, സാമൂഹ്യ സേവനം ചെയ്യാനുള്ള അവരുടെ പ്രതിബന്ധത തുടങ്ങിയവ പരിഗണിച്ചാണ് സാമൂഹ്യസേവനം ഏര്‍പ്പെടുത്തുക.
അബുദാബി പബ്ലിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ചെറിയ മൈനര്‍ കേസുകളില്‍പ്പെട്ട കുറ്റവാളികള്‍ക്ക് ആറ് മാസത്തെ ശിക്ഷയ്ക്ക് പകരമായി സാമൂഹ്യ സേവനം തെരഞ്ഞെടുക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ അബുദാബിയിലെ കമ്യൂണിറ്റി സര്‍വീസ് സെന്റര്‍ അഡൈ്വസര്‍ ഖാലിദ് അല്‍ ഷംസി അബുദാബി ജയിലില്‍ കഴിയുന്ന മൂന്ന് മാസം ശിക്ഷയ്ക്ക് വിധിച്ച് 6 വ്യക്തികളെ നേരിട്ട് കണ്ട് ഇക്കാര്യം സംസാരിച്ചു.
ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുക, പാര്‍ക്ക് വൃത്തിയാക്കുക, പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുക, റോഡിന്റെ അറ്റകുറ്റ പണികള്‍ നടത്തുക, പൊതുവഴികള്‍ വൃത്തിയാക്കുക തുടങ്ങി ജോലികളാണ് തടവുകാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
തടവുകാരില്‍ നല്ല ചിന്താഗതികള്‍ വളര്‍ത്താനും അക്രമവാസന കുറയ്ക്കാനും , അച്ചടക്കം ഉണ്ടാക്കാനും ഇത് സഹായിക്കുമെന്ന് അബുദാബി കോടതി നിരീക്ഷിച്ചു.
Post Your Comments