Latest NewsWomenLife StyleHealth & Fitness

ഇടതൂര്‍ന്ന മുടിക്കും ഭംഗിയുളള ചുണ്ടുകള്‍ക്കും ആവണക്കെണ്ണ ഉപയോഗിക്കേണ്ട വിധം

ചുണ്ടുകളുടെ സൗന്ദര്യത്തിന്- മനോഹരവും മൃദുവും ഭംഗിയുളളതുമായ ചൂണ്ടുകള്‍ക്ക് ആവണക്കെണ്ണ സഹായകമാണ്. ചുണ്ടുകള്‍ ഈര്‍പ്പവും തുടിപ്പും ഉള്ളതാവാന്‍ ആവണക്കെണ്ണ പുരട്ടിയാല്‍ മതിയാവും. ഒരു ടീസ്പൂണ്‍ ആവണക്കെണ്ണ രാത്രി കിടക്കാന്‍ പോകും മുമ്പ് ചുണ്ടുകളില്‍ നന്നായി പുരട്ടണം. രാവിലെ ഉണര്‍ന്നെഴന്നേല്‍ക്കുമ്പോഴും ഇതേപോലെ ചെയ്യണം. നല്ല ഫലം കിട്ടും.

ഇടതൂര്‍ന്ന പുരികങ്ങള്‍ക്ക്- കറുത്തിരുണ്ട് ഇടതൂര്‍ന്ന പുരികക്കൊടികള്‍ എല്ലാവരുടെയും സ്വപ്‌നമാണ്. ആവണക്കെണ്ണ പതിവായി പുരികത്തില്‍ പുരട്ടിയാല്‍ പുരികം കട്ടിയുളളതാകും. രാത്രികിടക്കും മുമ്പും ഇതാവര്‍ത്തിക്കുന്നത് വേഗത്തില്‍ ഫലം ലഭിക്കാന്‍ സഹായകമാണ്. കണ്‍പീലികള്‍ വളരാനും ആവണക്കെണ്ണ നല്ലതാണ്. കണ്‍പീലികളില്‍ ആവണക്കെണ്ണ നന്നായി തടവുന്നത് പീലികള്‍ ഇടതൂര്‍ന്ന് വളരാന്‍ സഹായിക്കുന്നു.

മുഖം ക്ലീനാക്കുന്നു- നല്ലൊരു ക്ലന്‍സറാണ് ആവണക്കെണ്ണ. മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കവും ഭംഗിയും നല്‍കാന്‍ ആവണക്കെണ്ണ പുരട്ടിയാല്‍ മതി. കുറച്ച് ആവണക്കെണ്ണ പഞ്ഞിയില്‍മുക്കി മുഖത്ത് തേച്ചു പിടിപ്പിക്കണം. മുഖത്തുളള എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്ത് അടഞ്ഞ സുഷിരങ്ങള്‍ തുറക്കാനും മുഖക്കുരുവും വൈറ്റ് ഹെഡ്‌സും ഇല്ലാതാക്കാനും ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ എണ്ണ നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം കൂറച്ചുസമയം കഴിഞ്ഞ് ചൂടുവെളളത്തില്‍ വേണം മുഖംകഴുകാന്‍.

മുഖകാന്തിക്ക് – ഒരു ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണയും ഒലിവോയിലും ചേര്‍ത്ത് മുഖത്ത് നന്നായി തേച്ചുപിടിപ്പിച്ച് മസാജ്‌ചെയ്യുക. ഇതിനുശേഷം വൃത്തിയുളള ഒരു തുണി ചൂടുവെളളത്തില്‍ മുക്കിപ്പിഴിഞ്ഞത്, മുഖത്ത് പിടിക്കണം. ഒരുമിനിറ്റിനു ശേഷം ഇത് വീണ്ടും ആവര്‍ത്തിക്കുക. ഇതേ തുണികൊണ്ട് മൃദുവായി മുഖം സ്‌ക്രബ് ചെയ്യണം. ഇനി മുഖം തണുത്തവെളളം ഒഴിച്ച് കഴുകിയതിനു ശേഷം നല്ലൊരു ഫേഷ്യല്‍ ടോണര്‍ പുരട്ടണം. ആഴ്ചയില്‍ മൂന്നുതവണ ഇങ്ങനെ ചെയ്താല്‍ മുഖത്തിന് നല്ല തിളക്കം ലഭിക്കും.

മുടി വളരാന്‍ – മുടി കട്ടിയുളളതാകാനും വളരാനും ആവണക്കെണ്ണയും വെളിച്ചെണ്ണയും യോജിപ്പിച്ച് മുടിയിലും തലയിലും നന്നായി പുരട്ടി മസാജ് ചെയ്യണം. അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് കഴുകിക്കളയണം. മുടിയുടെ കട്ടി ക്രമേണ കൂടിവരും.

പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത നാല് നവജാത ശിശുക്കൾ മരിച്ചു: അഞ്ചു കുട്ടികൾ ഗുരുതരാവസ്ഥയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button