Latest NewsKeralaNews

ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു

വരാപ്പുഴ: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ മൃതദേഹം സ്വന്തം നാടായ വരാപ്പുഴയില്‍ എത്തിച്ചു. മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്.

നേരത്തെ ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു. ശ്രീജിത്തിന് മര്‍ദ്ദനമേറ്റിരുന്നെന്നും ആന്തരിക അവയവങ്ങള്‍ക്ക് മുറിവേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മുറിവിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുകുടലിന് നീളത്തില്‍ മുറിവുണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button