Latest NewsNewsIndia

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ജനാധിപത്യം കുഴിച്ചു മൂടി ബംഗാളില്‍ തൃണമൂല്‍ അക്രമം തുടരുന്നു

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനമായ തിങ്കളാഴ്ചയും തൃണമൂല്‍ ആക്രമണം. അക്രമവും ഭീഷണിയും അവഗണിച്ച്‌ ബ്ലോക്ക് എസ് ഡി ഒ ഒാഫീസുകളിലേക്ക് മാര്‍ച്ച്‌ നടത്തിയ ബിജെപി സിപിഎം പ്രവർത്തകരെ തൃണമൂല്‍ ഗുണ്ടകളും പൊലീസും ചേര്‍ന്ന് തല്ലിച്ചതച്ചു. മിക്ക ബ്ലോക്ക് സബ് ഡിവിഷന്‍ ഓഫീസുകളുടെയും പരിസരത്ത് സംഘര്‍ഷമുണ്ടായി. നിരവധി പ്രതിപക്ഷ പ്രവർത്തകർക്ക് പരിക്കേറ്റു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയ ബിജെപി സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

കണ്ണീര്‍വാതകവും പ്രയോഗിച്ചു. തൃണമൂല്‍ ഗുണ്ടകള്‍ക്കൊപ്പം പൊലീസും ചേരുകയായിരുന്നു. സ്ത്രീകളുള്‍െപ്പടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇതിനു പുറമെ നാമനിർദേശ പത്രിക നൽകിയവരുടെ വീടുകളിലെത്തി വീടുകള്‍ ആക്രമിച്ച്‌ അവ പിന്‍വലിപ്പിക്കാനുള്ള ഭീഷണിയും പലയിടങ്ങളിലും ആരംഭിച്ചു. തൃണമൂല്‍ ആക്രമണം ഏറ്റവും രൂക്ഷമായ ബിര്‍ഭും ജില്ലയില്‍ ആകെയുള്ള 42 ജില്ലാ പരിഷത്ത് സീറ്റുകളില്‍ ഒരിടത്തുമാത്രമാണ് പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക നല്‍കാന്‍ കഴിഞ്ഞത്. 19 പഞ്ചായത്തുസമിതിയില്‍ (ബ്ലോക്ക് പഞ്ചായത്ത്) 14 ഇടത്ത് പ്രതിപക്ഷ സ്ഥാനാര്‍ഥികളെ തൃണമൂല്‍ ഗുണ്ടകളും പൊലീസും പത്രിക നല്‍കാന്‍ അനുവദിച്ചില്ല.

തൃണമൂല്‍ ജില്ലാ പ്രസിഡന്റ് അരാബുള്‍ മണ്ഡല്‍ പ്രതിപക്ഷമുക്ത ജില്ലയായി പ്രഖ്യാപിച്ച സ്ഥലമാണ് ബിര്‍ഭും.തൃണമൂല്‍ ആക്രമണങ്ങള്‍ക്കെതിരെ തൃണമൂല്‍ നേതൃനിരയിലെ ഒരു വിഭാഗം രംഗത്തെത്തി. ജനാധിപത്യത്തെ കൊലചെയ്തുള്ള കാടമായ നടപടിയാണിതെന്നും പാര്‍ട്ടിക്ക് ദേശീയതലത്തില്‍ വലിയ കളങ്കമാണ് ഇത് സൃഷ്ടിക്കുകയെന്നും ചില നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിയും സിപിഎമ്മും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ പോലീസും തൃണമൂൽ ഗുണ്ടകളും ചേർന്ന് അവരെ ആക്രമിച്ചിരുന്നു. തുടർന്ന് ഇവർ സംഘടിച്ചു വന്നാണ് നാമ നിർദ്ദേശ പത്രിക നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button