തിരുവനന്തപുരം: ജന്മദിനത്തില് ശ്രീജിത്തിനെ ഭാഗ്യദേവത കടാക്ഷിച്ചത് മൂന്ന് തവണ. കുമരകം സ്വദേശിയായ ശ്രീജിത്തിനെ ഭാഗ്യം തേടിയെത്തിയത് ലോട്ടറി ടിക്കറ്റുകളിലൂടെയാണ്.
കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ 75 ലക്ഷത്തിന്റെ ഭാഗ്യവാനായി മാറിയത് ശ്രീജിത്തായിരുന്നു. അതിനു പുറമെ 10,000 രൂപ വീതമുള്ള രണ്ടു സമാശ്വാസ സമ്മാനങ്ങളും ബാക്കി രണ്ടു ടിക്കറ്റിലൂടെ ശ്രീജിത്തിനെ തേടിയെത്തി.
ശ്രീജിത്തിന്റെ പിറന്നാള്‍ ഈ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. പിറന്നാള്‍ ദിനത്തിലാണ് ശ്രീജിത്തിനെ ഭാഗ്യം കടാക്ഷിച്ചത്. ഭവനനിര്‍മാണ ബോര്‍ഡില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വിഷമിച്ചിരുന്ന ശ്രീജിത്തിനെ ലോട്ടറി ആശ്വാസമായി മാറി.
പെയിന്റിങ് തൊഴിലാളിയാണ് ശ്രീജിത്ത്. തങ്ങളുടെ കുടുംബത്തെ തേടി വന്ന ഭാഗ്യത്തെ സന്തോഷത്തോടെ സ്വീകരിക്കാനായി ഒരുങ്ങുകയാണ് ഭാര്യ ഗോപികയും മകളായ വൈഗയും.
Post Your Comments