കോട്ടയം: കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. നാട്ടകത്താണ് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. കാറോടിച്ചിരുന്ന പാക്കില്‍ താഴത്ത് വീട്ടില്‍ റേ തോമസ് (23) ആണ് മരിച്ചത്. കാറില്‍ ഇയാള്‍ക്കൊപ്പം സഞ്ചരിച്ചിരുന്നയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച്ച രാത്രി 11.30ന് നാട്ടകം സിമന്റ് കവലയിലാണ് അപകടം. മാനന്തവാടിയിലേക്ക് പോകുന്ന ബസും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
Post Your Comments