ചാത്തന്നൂര്‍: പ്ലസ് ടു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പാരിപ്പള്ളി പോലീസ് പിടികൂടി. വെല്‍ഡിംഗ് തൊഴിലാളിയായ ഇടവ വെണ്‍കുളം കാട്ടുംപുറത്ത് വീട്ടില്‍ വിശാഖ്(22) ആണ് പിടിയിലായത്. ചിറക്കര സ്വദേശിയായ പെണ്‍കുട്ടിയെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചതായി പറയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിനി സ്‌കൂളില്‍ പോകാതായത് വീട്ടുകാര്‍ ചോദ്യം ചെയ്തു.
വീട്ടുകാര്‍ ശകാരിച്ചതിനെ പറ്റി പരാതി പറയാന്‍ പെണ്‍കുട്ടി പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് ഒളിവില്‍ പോയ കാമുകനെ എസ്ഐ രാജേഷ്, എസ്ഐ ഗിരീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊല്ലം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments