തിരുവനന്തപുരം : ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ പ്രതിഷേധം തുടരുന്നു. ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാവിലെ തമ്പാനൂരിൽ നിന്നുമുള്ള കെഎസ്ആർസി ബസ് സർവ്വീസുകൾ നിര്‍ത്തിവെയ്ക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. സമാരാനുകൂലികള്‍ തമ്പാനൂരില്‍ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. പലയിടങ്ങളിലും കല്ലേറും പ്രതിഷേധങ്ങളും വര്‍ദ്ധിച്ചതോടെയാണ് ബസ് സർവീസ് നിർത്തിവെച്ചത്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും സ്വകാര്യ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. തൃശൂര്‍ വലപ്പാട്, കൊല്ലം ശാസ്താകോട്ട എന്നിവിടങ്ങളില്‍ ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആലപ്പുഴയിലും സമാനാനുഭവം ഉണ്ടായതിനെ തുടര്‍ന്ന് സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാടും റോഡ് ഉപരോധവും പ്രതിഷേധവും നടന്നു.
പട്ടികജാതി, പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നു എന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടിവെയ്പ്പിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Post Your Comments