തിരുവനന്തപുരം: ഐപിഎല്ലിന് തിരുവനന്തപുരം വേദിയാകാന്‍ സാധ്യത. കാവേരി പ്രശ്നത്തിന്റെ പേരില്‍ അനശ്ചിതത്വത്തിലായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഐപിഎല്‍ ഹോം മത്സരങ്ങള്‍ ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത. കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ് ആകും വേദി.
ചെന്നൈ ടീം മാനേജ്മെന്റും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഇതുസംബന്ധിച്ചd കേരള ക്രിക്കറ്റ് അസോസിയേഷനോട് അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് കെസിഎ സന്നദ്ധമാണെന്നറിയിക്കുകയായിരുന്നു.
ക്രമസമാധാന പ്രശ്നം സംബന്ധിച്ചd തമിഴ്നാട് പോലീസുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കാമെന്നാണ് ചെന്നൈ ടീം അറിയിച്ചിരിക്കുന്നത്. ചെന്നൈ- ബാംഗ്ലൂര്‍ മത്സരമെങ്കിലും തിരുവനന്തപുരത്ത് നടത്താനാകുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്. മെയ് അഞ്ചിനാണ് മത്സരങ്ങള്‍ നടക്കുന്നത്.
Post Your Comments