ചെറുവത്തൂർ: ഫുട്ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു. കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞു വീണ് മരിച്ചത്. കാസർഗോഡ് കണ്ണാടിപ്പാറയിലെ ജിഷ്ണു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഴഞ്ഞു വീണ യുവാവിനെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
also read:അമ്മയുടെ പിറന്നാളാഘോഷത്തിനിടെ മകൾ കുഴഞ്ഞുവീണ് മരിച്ചു
ജിഷ്ണു ജില്ലാ സീനിര്‍ ഫുട്ബോള്‍ ടീം, പയ്യന്നൂര്‍ കോളജ് ടീം എന്നിവയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. കാല്‍മുട്ടിന് പരിക്കേറ്റ് കോയമ്പത്തൂർ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിഷ്ണു രണ്ടു ദിവസം മുൻപാണ് ചികിത്സ കഴിഞ്ഞ വീട്ടിലെത്തിയത്.
Post Your Comments