KeralaLatest NewsNewsGulf

സാമൂഹിക പ്രവർത്തനത്തിന് യുഎഇ ചെലവാക്കിയത് 11 ബില്യൺ ദിർഹം

ദുബായ്: അടുത്ത മൂന്ന് വർഷങ്ങളിൽ കുറഞ്ഞ വരുമാനക്കാർക്കായി 11 ബില്യൺ ദിർഹം ചെലവഴിക്കാൻ യു.എ.ഇ കാബിനറ്റ് തീരുമാനം. സ്വന്തമായി ഒരു വീട് വേണമെന്ന ആവശ്യം ലൈവ് റേഡിയോ പരിപാടിയിലൂടെ ഒരു യുഎഇ പൗരൻ പറഞ്ഞതിനെത്തുടർന്നായിരുന്നു ഞായറാഴ്ച പ്രത്യേക കാബിനറ്റ് യോഗം ചേർന്നത്. യോഗത്തിൽ യുഎഇ ഉപദേഷ്ടാവിനും മന്ത്രിമാർക്കുമൊപ്പം ആവശ്യം ഉന്നയിച്ച യുഎഇ പൗരനും പങ്കെടുത്തു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് ചെലവാക്കുന്ന തുകയെക്കുറിച്ച് ജനങ്ങളെ അറിയിച്ചത്. ഇതിൽ 3,88 ബില്യൺ ദിർഹം പ്രായമായവർക്കും സാമ്പത്തികവും ആരോഗ്യപരവുമായി കഷ്ടപ്പെടുന്നവർക്ക് 1.55 ബില്യണും ലക്ഷ്യങ്ങൾ ഉണ്ടായിട്ടും പണമില്ലാതെ കഷ്ടപ്പെടുന്നവർക്ക് 1.7 ബില്യൺ ദിർഹവും തടവുകാരുടെ കുടുംബങ്ങൾക്ക് 183.9 മില്യൺ ദിർഹമാണ് അനുവദിച്ചിരിക്കുന്നത്.

സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ ക്യാബിനറ്റ് റിപ്പോർട്ടിൽ പ്രധാനമായും ആറു കാര്യങ്ങളാണ് പറയുന്നത്.ഭവന, അടിസ്ഥാന ആവശ്യങ്ങൾ, ഗതാഗതം, സാമ്പത്തിക സഹായം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, തൊഴിൽ എന്നിവയാണത് .

കമ്മ്യൂണിറ്റി ഡെവലപ്മെൻറ് മന്ത്രാലയത്തിലെ സാമൂഹ്യ ഗവേഷകനായി റാസൽഖൈമ സ്വദേശിയും ഭവന ആവശ്യം മുന്നോട്ടുവെച്ച അലി അൽ മസ്റൂയിയെ ശൈഖ് മുഹമ്മദ് നിയമിച്ചു. സമൂഹത്തിന്റെയും ജനവിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും സമൂഹത്തിന്റെയും ജനങ്ങളുടെയും സ്ഥിരതയ്ക്കും ഇത്തരം പ്രവർത്തങ്ങൾ അനിവാര്യമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

കാബിനറ്റ് തീരുമാനിച്ച മറ്റ് പ്രവർത്തങ്ങൾ

യു.എ.ഇയിൽ ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിനായി മെഡിസിൻ പ്രാക്ടീസ് നിയന്ത്രിക്കുന്നതിന് ഫെഡറൽ നിയമത്തിന് കാബിനറ്റ് അംഗീകാരം നൽകി. പുതിയ നിയമം അനുസരിച്ച് മൂന്ന് മെഡിക്കൽ പ്രൊഫഷനുകളെ നിയമിക്കും സന്ദർശിക്കുന്ന ഡോക്ടർ, റസിഡന്റ് ഡോക്ടർ, ഇന്റേൺ ഡോക്ടർ എന്നിങ്ങനെയാണ് നിയമനം.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി പാലും മറ്റ് ആഹവസ്തുക്കളും ഗവണ്മെന്റ് നൽകും. കുഞ്ഞുങ്ങളുടെ ആദ്യ ആറു മാസങ്ങളിൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യത്തോടെയുള്ള വളർച്ച ഉറപ്പാക്കാൻ നിയമം ലക്ഷ്യമിടുന്നു. പുതിയ തീരുമാനം കുട്ടികൾക്കായി പ്രകൃതിഭേദവും ഭക്ഷ്യ വസ്തുക്കളും സുരക്ഷിതമായി നൽകുകയും ഇത്തരം വസ്തുക്കളിൽ ഉപയോഗവുമായി ബന്ധപ്പെട്ട ഐഡന്റിഫിക്കേഷൻ കാർഡിൽ ഉചിതമായ എല്ലാ വിവരങ്ങളും നൽകുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button