തിരുവനന്തപുരം ; ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് കേരള, കണ്ണൂർ,കുസാറ്റ്,കാലിക്കറ്റ് സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലകൾ അറിയിച്ചു.
എംജി വാഴ്സിറ്റി നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ ബിഫാം പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും 23നു നടത്തും. രണ്ടാം വർഷ ബിഫാം പരീക്ഷ 16ന് നടത്തുമെന്നു സർവകലാശാല അറിയിച്ചു. പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല.
കെഎസ്ആർടിസി സർവ്വീസ് നടത്തും. കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വിവിധ വ്യാപാരി വ്യവസായി സംഘടനകൾ അറിയിച്ചിട്ടുണ്ട്.
Also read ;ഹർത്താലിന് വാഹന ഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി
Post Your Comments