Latest NewsNewsIndia

കാവേരി പ്രശ്‌നത്തില്‍ ചിമ്പുവിന്റെ പ്രതികരണം വൈറലാകുന്നു

കഴിഞ്ഞ ദിവസം തമിഴ് സിനിമാ മേഖലയിലുള്ളവര്‍ 4 മണിക്കൂര്‍ മൗന സമരം നടത്തിയിരുന്നു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സമരം നടന്നത് തെന്നിന്ത്യന്‍ നടികര്‍ സംഘം, നിര്‍മ്മാതാക്കളുടെ കൂട്ടായ്മ, പെപ്‌സി സാങ്കേതിക കൂട്ടായ്മ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്. നടന്‍ കമല്‍ഹാസന്‍, രജനികാന്ത്, വിജയ്, വിശാല്‍, കാര്‍ത്തി, പൊന്‍വണ്ണന്‍, ശിവകാര്‍ത്തികേയന്‍, ശിവകുമാര്‍, സൂര്യ, സെന്തിള്‍, പശുപതി, വയ്യാപുരി, പ്രശാന്ത്, പാര്‍ത്ഥിപന്‍, മന്‍സൂര്‍ അലി ഖാന്‍, ധനുഷ്, സത്യരാജ്, എസ്.ജെ സൂര്യ, തമ്പി രാമയ്യ, ശക്തി, ആര്‍ത്തി, രേഖ, ധന്‍ഷിക, പിസി ശ്രീറാം, എസ്.എ ചന്ദ്രശേഖര്‍, കലൈപുലി എസ് താണു തുടങ്ങിയ നിരവധിപ്പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

read also: കാവേരി പ്രശ്‌നം: കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

അതേസമയം, പ്രതിഷേധത്തില്‍ അജിത്ത്, ചിമ്പു, ഉദയനിധി,വിഷ്ണു, അര്‍ജുന്‍, ആര്യ, ശാന്തനു, സന്താനം, വടിവേലു, പ്രകാശ് രാജ്, ശരത്കുമാര്‍, രാധാരവി, അതര്‍വ, ജയ്, ഭരത്, വിക്രം പ്രഭു, ജീവ, കരുണാസ് തുടങ്ങിയവര്‍ പങ്കെടുത്തില്ല.

തുടർന്ന് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ചിമ്പു പത്രസമ്മേളനം വിളിച്ചു. മാധ്യമപ്രവര്‍ത്തകര്‍ കാവേരി പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടനെപ്പോലെ വേറെ കുറേ സംഭവങ്ങള്‍ പറഞ്ഞു തുടങ്ങി. ചിമ്പുവിന്റെ ആരാധകരും സമ്മേളനത്തില്‍ ഉണ്ടായിരുന്നു. ആരാധകര്‍ അദ്ദേഹത്തിന്റെ ഓരോ ഡയലോഗിനും കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. മണ്ടത്തരം വിളമ്പല്‍ കേട്ട് മാധ്യമപ്രവര്‍ത്തകര്‍ നിശബ്ദരായി.

സമാധാനപരമായി വെള്ളം ചോദിക്കാം, കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വെള്ളം ഇല്ലെങ്കില്‍ നമുക്ക് എങ്ങനെ അവര്‍ തരും, സംഘര്‍ഷങ്ങള്‍ ഒഴിവാക്കി അവരോട് ചോദിച്ചുനോക്കാം എന്നൊക്കെയാണ് ചിമ്പു പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button