കൊച്ചി: സിബിഎസ്‌ഇ പത്താംക്ലാസില്‍ ഒരു കുട്ടിക്കായി കണക്ക് പരീക്ഷ വീണ്ടും നടത്തുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥി അമിയ സലീം സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സിബിഎസ്‌ഇയുടെ തീരുമാനം.
Read Also: ഹര്‍ത്താല്‍ : ഉച്ചയ്ക്കു ശേഷം വാഹന ഗതാഗതം സാധാരണ നിലയില്‍ : ബസുകള്‍ ഓടിതുടങ്ങി
കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അമീയയ്ക്ക് പരീക്ഷ സമയത്ത് നല്‍കിയത് 2016ലെ ചോദ്യപേപ്പറായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം കൂട്ടുകാരുമായി ചോദ്യങ്ങള്‍ വിശകലനം ചെയ്‌തപ്പോഴാണ് അമീയയ്ക്ക് ഇക്കാര്യം മനസിലായത്. മൂല്യനിര്‍ണയം പൂര്‍ത്തിയാകും മുന്‍പ് പരീക്ഷ നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്.
Leave a Comment