Latest NewsNewsIndia

പത്രിക സമർപ്പണം തടഞ്ഞ തൃണമൂൽ ഗുണ്ടകളെ ഒരുമിച്ച് അടിച്ചോടിച്ച് ബിജെപിയും സിപിഎമ്മും

കൊൽക്കത്ത : തൃണമൂൽ അക്രമത്തിൽ വലഞ്ഞ ബംഗാളിലെ ജനങ്ങൾ ജനകീയ പ്രതിരോധം തീർക്കുന്നു . പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക പോലും സമർപ്പിക്കാൻ അനുവദിക്കാത്ത തൃണമൂലിനു നേരേ ബിജെപിയും സിപിഎമ്മും കൈകോർക്കുന്നു. ബീർഭൂമിൽ പത്രിക സമർപ്പണം തടഞ്ഞ തൃണമൂൽ ഗുണ്ടകളെ ബിജെപി -സിപിഎം പ്രവർത്തകർ പ്രതിരോധിച്ച് പത്രിക സമർപ്പണം നടത്തി. ബീർഭൂം ബ്ളോക്ക് ഡെവലപ്പ്മെന്റ് ഓഫീസിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കേണ്ടത് .

എന്നാൽ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥികളെ പത്രിക സമർപ്പിക്കാൻ അനുവദിക്കാതെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഗുണ്ടകളും ഓഫീസ് വളഞ്ഞിരുന്നു . പത്രിക സമർപ്പിക്കാനെത്തിയ സിപിഎം – ബിജെപി സ്ഥാനാർത്ഥികളെ തല്ലിയോടിക്കുകയും ചെയ്തു. പൊലീസും ഇവർക്കൊപ്പം ചേർന്നു.തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ അഞ്ച് കിലോമീറ്റർ ദൂരം നടന്ന് സംഭവ സ്ഥലത്തെത്തുകയും തൃണമൂൽ ഗുണ്ടകളെ അടിച്ചോടിച്ച് പത്രിക സമർപ്പണം നടത്തുകയുമായിരുന്നു.

തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പൊലീസും നിലയുറപ്പിച്ചെങ്കിലും മൂവായിരത്തോളം വരുന്ന ജനക്കൂട്ടത്തെ തടയാനായില്ല.സിപിഎം അംഗങ്ങളും ഇവർക്കൊപ്പം ചേർന്നു. സിപിഎം 56 ഇടത്തും ബിജെപി 80 ഇടത്തും പത്രിക സമർപ്പിച്ചു.പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂൽ കോൺഗ്രസ് വ്യാപക അക്രമമാണ് ബംഗാളിൽ നടത്തി വരുന്നത് . സിപിഎമ്മിന്റെ മുതിർന്ന നേതാവും ഒൻപതു പ്രാവശ്യം എം.പിയുമായിരുന്ന ബസുദേവ് ആചാര്യയെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. അക്രമത്തിൽ ഒരു ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button