കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ലസ്സി ഷോപ്പിൽ എത്തിയ കുടുംബത്തിന് ലഭിച്ചത് ചീഞ്ഞഴുകിയ ഫ്രൂട്ട് സലാഡും പുഴുവരിക്കുന്ന ലസ്സിയും. സംഭവം ചോദ്യംചെയ്‌തപ്പോൾ ജീവനക്കാർ ഇറങ്ങി ഓടി. ബാക്കിയുള്ള ജീവനക്കാരെ കുടുബം തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷണം കണ്ടെത്തിയതോടെ ഷോപ്പ് പൂട്ടിച്ചു.
also read:ലസ്സി കഴിയ്ക്കുന്നവര്‍ ഈ വാര്‍ത്ത കേട്ട് ഞെട്ടി
കലൂര്‍ സ്റ്റേഡിയത്തിന് സമീപം തന്നെ താമസിക്കുന്ന ഒരു കുടുംബംമായിരുന്നു ഷോപ്പിൽ എത്തിയത്. കുടുംബത്തിന്റെ പരാതിയെ തുടർന്ന് പാലാരിവട്ടം എസ്.എച്ച്.ഒ വിബിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പഴകിയ ഭക്ഷണ പദാര്‍ഥമാണ് നല്‍കിയതെന്ന് ജീവനക്കാര്‍ സമ്മതിച്ചു. ഇതോടെ ഷോപ്പ് പൊലീസ് പൂട്ടിക്കുകയായിരുന്നു.
Post Your Comments