കമ്പോഡിയ : എല്ലാവരേയും സങ്കടപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് അന്തര്‍ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞിന് തലയോട്ടിയുടെയും മസ്തിഷ്‌കത്തിന്റേയും ഒരു ഭാഗം ഇല്ല സര്‍ജറിയ്ക്കായി ധനസഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ഈ മാതാപിതാക്കള്‍. കമ്പോഡിയയില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
ഇത് അഹ് നീഥ്‌സ് എന്ന പെണ്‍കുഞ്ഞ്. രണ്ട് മാസം മുമ്പാണ് തലയോട്ടിയുടേയും മസ്തിഷ്‌കത്തിന്റേയും ഒരു ഭാഗമില്ലാതെ ദരിദ്ര കുടുംബത്തില്‍ അവള്‍ പിറന്നുവീണത്.
ഭീമമായ മെഡിക്കല്‍ ചിലവുകള്‍ക്കായി വീട് വിറ്റാണ് ഇതിനുള്ള പണം കണ്ടെത്തിയത്. എന്നാല്‍ തുടര്‍ന്നുള്ള ചികിത്സയ്ക്ക് എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഇരുവരും. വലിയൊരു സര്‍ജറി നടത്തിയാല്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് അമ്പത് ശതമാനം ഉറപ്പ് മാത്രമേ ഡോക്ടര്‍മാര്‍ നല്‍കിയിട്ടുള്ളൂ.
കുഞ്ഞ് ഗര്‍ഭപാത്രത്തിലിരിക്കുമ്പോള്‍ തന്നെ തലയോട്ടിയും മസ്തിഷ്‌കവും പൂര്‍ണ വളര്‍ച്ചയെത്തിയിട്ടുണ്ടാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഒരു വര്‍ഷത്തില്‍ 5000 കുട്ടികളില്‍ ഒരാള്‍ ഈ അവസ്ഥ കാണുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. തലച്ചോറിലുണ്ടാകുന്ന തകരാറിനെ തുടര്‍ന്നാണ് ഈ അവസ്ഥയിലേയ്ക്ക് നയിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഡോക്ടര്‍മാര്‍ ഈ കുഞ്ഞിന്റെ ജീവന്‍ രക്ഷിയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. തുടര്‍ന്നുള്ള ചികിത്സയ്ക്കായി കൃത്യസമയത്ത് ധനസഹായം കിട്ടിയില്ലെങ്കില്‍ തന്റെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകുമെന്ന് അമ്മ ശ്രെ ഭയപ്പെടുന്നു. ഈ രണ്ട് മാസത്തെ ചികിത്സയ്ക്ക് മാത്രമായി വീടും സ്ഥലവും വിറ്റിരുന്നു. ഇനി തുടര്‍ ചികിത്സയ്ക്ക് എന്ത് ചെയ്യും എന്ന ആശങ്കയിലാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ടിബോങ് പ്രവിശ്യയില്‍ കുഞ്ഞ് അഹിന്റെ ജനനം.
Post Your Comments