പലാമു : രോഗപ്രതിരോധ വാക്സിന് കുത്തിവെയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ലോയേങ്ക ഗ്രാമത്തിലാണ് സംഭവം. വാക്സിന് സ്വീകരിച്ച ആറ് കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
വാക്സിന് സ്വീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് കുട്ടികള്‍ മരിച്ചത്. ജപ്പാന് ജ്വരം, മീസല്‍സ്, ഡിപിടി തുടങ്ങിയവയ്ക്കുള്ള വാക്സിനുകളാണ് കുട്ടികള്‍ക്ക് നല്‍കിയത്. സംഭവത്തെ തുടര്‍ന്നു ആരോഗ്യ വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി രഘുബര്‍ ദാസ്
ഉത്തരവിട്ടു.
Post Your Comments